നാല് മദ്ഹബുകളുടെ ആധികാരികത

ഇസ്ലാമിക ശരീഅഃത്തിനെ വിശദീകരിക്കാനും അതിൽ നിന്ന് വിധികൾ കണ്ടെത്താനുമുള്ള ഒരു മാർഗമാണ് മദ്ഹബ്.
 
എന്ന ഖുർആനികധ്യാപനം ദീനിൽ ഒരു കാർക്കശ്യവുമില്ലെന്നുംഅതിൽ ഇളവുകൾ ബാധകമാണെന്നും വ്യക്തമാക്കുന്നു.
പ്രവാചക കാല ശേഷം ഏകദേശം 150 ഓളം മദ്ഹബുകൾ നിലവിലുണ്ടായിരുന്നതായി പറയപ്പെടുന്നു.കാലക്രമേണ ഈ ആധിക്യം കുറഞ്ഞു വരികയും പ്രധാനമായി 4 മദ്ഹബുകൾ മാത്രമായി ചുരുങ്ങുകയും ചെയിതു.മാലികി മദ്ഹബ്,ഷാഫി മദ്ഹബ്,ഹനഫി മദ്ഹബ്,ഹമ്പലീ മദ്ഹബ് എന്നിവയാണ് അവകൾ.മദ്ഹബിന്റെ ഇമാമുകൾ വിജ്ഞാന ശാഖകളിലെന്ന പോലെ ഹദീസിലും അഗാധ പാണ്ഢിത്യമുള്ളവരായിരുന്നു. അവരിൽ അവസാനത്തെ ആളായ അഹ്മദ്ബ്നു ഹമ്പലിനു തന്നെ പത്തുലക്ഷം ഹദീസ് മനഃപാഠമുണ്ടായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ഗുരുനാഥനായ ഇമാം ശാഫിക്കും അവരുടെ ഗുരുനാഥനായ ഇമാം മാലികിനും അവരുടെ ഗുരുവായ ഇമാം അബൂഹനീഫക്കും ഹദീസ് വിജ്ഞാനത്തിൽ എത്രമാത്രം പാണ്ഢിത്യമുണ്ടായിരുന്നു എന്ന് ഊഹിക്കേണ്ടതാണ്. ഹദീസ് പണ്ഢിതന്മാരിൽ പ്രമുഖനും വിശ്രുതനുമായ ഇമാം ബുഖാരിക്കു തന്നെ ആറുലക്ഷം ഹദീസുകളേ വശമുണ്ടായിരുന്നുള്ളൂ.

. പിൽക്കാലത്തു ഹദീസ് ഗ്രന്ഥങ്ങൾ നിലവിൽ

വന്നുവെങ്കിലും നബി (സ്വ) യിൽ നിന്നും പരമ്പരാഗതമായി മഹാപണ്ഢിതന്മാർ പഠിച്ചു വന്നിരുന്ന ഹദീസുകൾ മുഴുവൻ ഗ്രന്ഥങ്ങളിൽ സ്ഥലം പിടിച്ചിട്ടില്ല. ഇമാം സുയൂഥി (റ) പ്രഗത്ഭനായ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു. അദ്ദേഹത്തിന്റെ മികവുറ്റ ഗ്രന്ഥങ്ങൾ അഞ്ഞൂറിലധികം വരുമെന്ന് അല്ലാമാ കുർദി (റ) അദ്ദേഹത്തിന്റെ ഫതാവ (പേജ് 257) യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മഹാ പണ്ഢിതനു പോലും രണ്ടു ലക്ഷം ഹദീസുമാത്രമേ അറിയുമായിരുന്നുള്ളൂ. അദ്ദേഹം പറയുന്നു : ഇതിൽ കൂടുതൽ കണ്ടെത്തിച്ചുവെങ്കിൽ അതു ഞാൻ ഹൃദിസ്ഥമാക്കുമായിരുന്നു. (അശദുൽ ഇജ്തിഹാദ് പേജ് 31).

ഇന്നു നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങളെല്ലാം ഒരാൾ മനഃപാഠമാക്കിയാൽ തന്നെ ശാഫീ മദ്ഹബുകാരനായ ഇമാം സുയൂഥിയുടെ ഹദീസ് പാണ്ഡിത്യം പോലും നേടാൻ കഴിയില്ല. കാരണം നമ്മുടെ മുമ്പിലുള്ള ഹദീസുകൾ വളരെ കുറവാണ്. വിശ്രുത ഹദീസ് ഗ്രന്ഥമായ ബുഖാരിയിൽ തന്നെ ആവർത്തനമൊഴിച്ചാൽ 2,761 ഹദീസുകളേ ഉള്ളുവെന്ന് ഇബ്നു ഹജറിൽ അസ്ഖലാനി (റ) തന്റെ ഹദ്യുസ്സാരി എന്ന ഗ്രന്ഥത്തിൽ (പേജ് 465)സമർഥിച്ചിട്ടുണ്ട്. നാലായിരം എന്നു ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും അതു ശരിയല്ലെന്നു അദ്ദേഹം സുദീർഘമായ ചർച്ചയിലൂടെ തെളിയിച്ചിരിക്കുന്നു. സ്വഹീഹു മുസ്ലിമിൽ ആവർത്തനമൊഴിച്ചാൽ നാലായിരം ഹദീസുകളാണുള്ളത് (മിർഖാത്ത് 1-19). അവയിൽ ഒട്ടേറെ ഹദീസുകൾ ബുഖാരിയിൽ ഉദ്ധരിച്ചവ തന്നെയാണ്.

ഇപ്രകാരം തന്നെയാണ് മറ്റു ഹദീസു ഗ്രന്ഥങ്ങളുടെയും നില. ചുരുക്കത്തിൽ മദ്ഹബിന്റെ ഇമാമുകളുടെ അത്ര വിവരമുള്ള ഒരു പണ്ഡിതൻ ഇനി വരില്ല. അന്ത്യദിനം വരെ ഉണ്ടാവില്ല. ഉണ്ടാവാൻ മാർഗമില്ല. അതു കൊണ്ട് തന്നെ അറിവും തഖ്വയും
ഇസ്ലാമിക ശരീഅഃത്തിലെ നിയമ ബാധുതകളിൽ സാധാരണക്കാർക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ അഗാധജ്ഞാനമുള്ള ഇമാമുമാരുടെ ഗുരുത്വം അനിവാര്യമായിരുന്നു.ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും സ്വന്തമായി വ്യാഖ്യാനങ്ങളിലൂടെ കണ്ടെത്തിയ വിധികൾ സാധാരണക്കാർ പിന്തുടരുന്നതിനോടു സൂക്ഷ്മതയിലൂന്നിയ ആദർശം കാരണം ഇമാമുമാർക്കു താല്പര്യമുണ്ടായിരുന്നില്ല.അന്ധമായ അനുകരണം നല്ലതല്ലെന്ന് ഭാശ്യമായിരുന്നു ഇതിനു കാരണം.
ഓരോ ഇമാമുമാരുടെയും മദ്ഹബ്കളിലെ വീക്ഷണങ്ങൾ പല തരത്തിൽ വ്യത്യസ്തമാണ്.ഏതെങ്കിലും വിഷയത്തിൽ ഒരു ഇമാമിന്റെ വിധി ബുദ്ധിമുട്ടാക്കപ്പെട്ടാൽ ലളിതമായ മറ്റൊരു ഇമാമിന്റെ വിധി സ്വീകരിക്കൽ വിശ്വാസിക്ക് അനിവാര്യമാണ്.ഉദാഹരണത്തിന് ഹജ്ജിന്റെ അവസരത്തിൽ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ജനങ്ങൾ സ്ത്രീപുരുഷ ഭേദമന്യേ ഒരേ സ്ഥലത്ത് ത്വവാഫ് ചെയ്യുന്നു.വുളൂഓടെ ചെയ്യേണ്ട ഈ കർമത്തിന് സ്ത്രീ പുരുഷ കൂടിച്ചേരൽ ബുദ്ധിമുട്ടാകുന്നു.ഈ അവസരത്തിൽ ഇതാര മദ്ഹബുക്കാർക്ക് ഹനഫീ മദ്ഹബ് സ്വീകരിക്കുകയും ഈ പ്രശ്നത്തെ ലളിതമായി പരിഹരിക്കുകയും ചെയ്യാവുന്നതാണ്.അതുപോലെ ശരീഅഃത്തിലെ പല വിധികൾക്കും മദ്ഹബുകളിൽ പല വ്യത്യാസങ്ങളും കാണാവുന്നതാണ്.അതു പരിഹരിക്കാൻ ഇതര മദ്ഹബുകൾ സ്വീകരിക്കാവുന്നതുമാണ്.
മദ്ഹബുകൾ പിൻപറ്റണം എന്നുള്ളതിനെ തെളിവ് അന്വേഷിക്കുന്നവർക്ക് ഖുർആനിൽ നിന്ന് തന്നെ തെളിവ് കാണാൻ സാധിക്കും.
أطيع اللّه وأطيع الرسول وأول الأمر منکم.
 എന്ന പരിശുദ്ധമായ ഖുർആനിക വചനങ്ങൾ നമ്മൾ എടുത്തു പരിശോധിച്ചാൽ നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്നു പറഞ്ഞതിനുശേഷം
أول الأمر
 എന്ന വാക്കിന് ഭരണാധികാരികൾ എന്ന അർത്ഥം പറയുമെങ്കിലും ഇവിടെ ദീനിന്റെ علم മനസ്സിലാക്കി എടുക്കുവാൻ കഴിവുള്ള അതിപ്രഗത്ഭരായ മുജ്തഹിദീങ്ങളായ പണ്ഡിതന്മാർ (أي العلماء المجتھدين)
 എന്നാണ് ഇബ്നു അബ്ബാസ് (റ) വ്യാഖ്യാനം കൊടുത്തത്.അപ്പോൾ മുജ്തഹിദുകളായ പണ്ഡിതന്മാരെ വഴി പഠനം എന്ന് ഈ ആയത്തിൽ നിന്ന് നമുക്ക് വ്യക്തമാണ്. ഈ ആശയത്തിൽ നിന്നും ഹിജ്റ അഞ്ചിനു ശേഷം അഥവാ ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ ഉള്ളിൽ കടന്നു പോയ ഇന്ന് ക്രോഡീകരിക്കപ്പെട്ട ഖുർആനിന്റെയും ഹദീസിന്റെയും വ്യാഖ്യാനങ്ങൾ പിടിച്ചെടുക്കുകയാണ് ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠമുള്ള ഈ നാല് മദ്ഹബിന്റെ ഇമാമുമാർക്ക് ശേഷം ഒരു مطلق مجتهد ഉം കടന്നു പോയിട്ടില്ലെന്ന് അഹല് സുന്നത്ത് വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ ഏകകണ്ഠമായി പ്രഖ്യാപിക്കുന്നു.അതുകൊണ്ടുതന്നെ ആ കാലത്ത് ജീവിച്ചിരുന്ന മുഹമ്മദ് ഇബ്ൻ ഇദ്രീസ് ഷാഫി(റ), അബു ഹനീഫ കൂഫി(റ), അഹ്മദ് ബിൻ ഹമ്പൽ(റ), മാലിക് ബിൻ അനസ് മദനി(റ). ഇവരോടൊപ്പം പ്രഗൽഭരായ മറ്റൊരു പണ്ഡിതന്മാർ ലോകത്തിൽ എന്ന് പണ്ഡിതലോകം സാക്ഷ്യപ്പെടുത്തുന്നു.ഇവരുടെ ദീനിനെ കുറിച്ചുള്ള പഠനമാണ് മദ്ഹബ്. ഖുർആൻ കഴിഞ്ഞാൽ പിന്നീട് ഏറ്റവും ആധികാരിക ഗ്രന്ഥമായി മുസ്ലിം ഉമ്മത്ത് അംഗീകരിക്കുന്ന സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് പോലും ഹദീസുകളുടെ വിഷയത്തിൽ ഷാഫി ഇമാമിന്റെ അഭിപ്രായം എന്താണെന്ന് അന്വേഷിച്ചത് നമുക്ക് ചരിത്രത്താളുകളിൽ നിന്ന് കാണാൻ സാധിക്കും. ഇതിൽനിന്നുതന്നെ അവരുടെ സ്വീകാര്യതയും അവരുടെ നാല് മദ്ഹബുകളുടെ ആധികാരികതക്ക് പിന്നിലെ കാരണങ്ങളും വ്യക്തമാണ്.

Post a Comment

Previous Post Next Post